തൃശൂർ: ചാഴൂർ താന്ന്യം അന്തിക്കാട് പഞ്ചായത്ത് റോഡിൽ ജലവിതരണ പൈപ്പ് സ്ഥാപിച്ച ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 19ന് പകൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. പഴുവിൽ ഗോകുലം പബ്ലിക് സ്‌കൂൾ മുതൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി വരെയാണ് റോഡ് നവീകരിക്കുന്നത്.