കൊടുങ്ങല്ലൂർ: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഴീക്കോട് വില്ലേജ് ഓഫീസ് അടച്ചു. ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയനായ ക്ലാർക്കിനാണ് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വില്ലേജ് ഓഫീസ് താത്കാലികമായി അടക്കുകയായിരുന്നു. അപേക്ഷകളും മറ്റും സ്വീകരിക്കുന്നതിനായി വില്ലേജ് ഓഫീസിൽ താത്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾക്കും, നികുതി അടക്കുന്നതിനും ഓൺലൈൻ സേവനം ഉണ്ടായിരിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു.