പാവറട്ടി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെങ്കിടങ്ങ് പഞ്ചായത്തിൽ നിരീക്ഷണം കർശനം. വാർഡ്തല ആർ.ആർ.ടികളുടെ പ്രവർത്തനം ഊർജിതമാക്കാനും തീരുമാനിച്ചു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ആശാ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട അവലോകന യോഗത്തിലാണ് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചത്. പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. എല്ലാ വെള്ളിയാഴ്ചയും പഞ്ചായത്ത് ഓഫീസിൽ അവലോകന യോഗം ചേരും.

പഞ്ചായത്തിലെ ആരാധനാലയങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൽ മജീദ്, എസ്.ഐ: എ.എസ്. തുളസിദാസ്, മെഡിക്കൽ ഓഫീസർ ജെയ്ജ്, സെക്ടറൽ മജിസ്‌ട്രേറ്റ് ജെ.എ. സുമ, പഞ്ചായത്ത് സെക്രട്ടറി സി.എസ്. മിനി, വില്ലേജ് ഓഫീസർ പി.പി. ശിവദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി. മഹേഷ്, പി.ജി. ഗിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.