വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പ്രധാന പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നഗരസഭയുടെ അതിർത്തിയായ അകമല മുതൽ അത്താണി വരെയും കുമ്പളങ്ങാട് റോഡിലും, പഴയ കുറാഞ്ചേരി, വ്യാസ കോളേജ് പരിസരം, കുന്നംകുളം റോഡ്, മെഡിക്കൽ കോളേജ് പരിസരം, അരവൂർ പാടം, പുതുരുത്തി ഫോറസ്റ്റ്, അത്താണി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതായി നഗരസഭാ സെക്രട്ടറിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.