കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറിയാട് പഞ്ചായത്തിലാണ് കൂടുതൽ രോഗബാധിതർ. ഇവിടെ 15 പേർക്ക് രോഗം ബാധിച്ചു. ശ്രീനാരായണപുരം പഞ്ചായത്തിൽ പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. എടവിലങ്ങ് പഞ്ചായത്തിലും, നഗരസഭ പ്രദേശത്തും നാല് പേർ വീതം രോഗബാധിതരായി. 173 പേരാണ് ഇന്ന് ആന്റിജൻ പരിശോധനക്ക് വിധേയരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനമാണ്.