sagardaa

കൊടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ ഹാൻഡ്‌ബാൾ മത്സരത്തിൽ കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചാമ്പ്യന്മാരായി. കോഴിക്കോട് ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനവും കോടഞ്ചേരി ഗവ. കോളേജ് മൂന്നാം സ്ഥാനവും, കോഴിക്കോട് ദി സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് കാലിക്കറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി.

സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ഇന്റർസോൺ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച ടീമുകൾക്ക് കേരള സ്റ്റേറ്റ് ഹാൻഡ്‌ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിബി പെരേപ്പാടൻ, സഹൃദയ കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഡേവിസ് ചെങ്ങിനിയാടൻ, കോളേജ് ഫിനാൻസ് ഓഫീസർ ഫാ. ഷാജു ചിറയത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.