ചാലക്കുടി: മെഡിക്കൽ, സർവീസ് മേഖലകളിലേക്ക് വിദാർത്ഥികൾക്ക് കടന്നുവരുന്നതിന് അവസരം ഒരുക്കി കോസ്‌മോസ് ക്ലബ്ബ്, എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്‌കൂൾ ഇന്റഗ്രേറ്റഡ് ഫൗണ്ടേഷനുമായി സഹകരിച്ചുള്ള പരിശീല കളരി അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഒരുക്കുന്നത്. പി.എസ്.സി പരീക്ഷകൾക്കുള്ള പരിശീലനവും കേഴ്‌സിൽ നിന്നും ലഭിക്കും.

ശനി, ഞായർ ദിവസങ്ങളിൽ നാലു മണിക്കൂർ വീതമാണ് പരിശീലനം. വിദഗ്ദ്ധ അദ്ധ്യാപകർ നയിക്കുന്ന കോഴ്‌സിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. സാമ്പത്തിക അവശതയുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ലബ് പ്രസിഡന്റ് അഡ്വ. പി..പി. പീറ്റർ, സെക്രട്ടറി സി.ബി. അരുൺ, പരിശീലകൻ അഡ്വ. സോജൻ വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.