മാള: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുഴൂർ പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് നിരോധനാജ്ഞ നിലവിൽ വരുന്നതെങ്കിലും ഇന്ന് മുതൽ കണ്ടെയ്‌ൻമെന്റ് നിയന്ത്രണം പ്രാബല്യത്തിലായിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് നടത്തിയ 38 പേരിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഉത്തരവ് പുറപ്പെടുവിച്ചത്. മാളയിൽ 38 പേർക്ക് നടത്തിയ പരിശോധനയിൽ 14 പേർക്ക് രോഗം ബാധിച്ചു. മാളയിൽ അടുത്ത ദിവസത്തെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കടുത്ത നടപടികളിലേക്ക് കടക്കുകയെന്നാണ് സൂചന. ഇന്നത്തെ പരിശോധനയുടെ പൂർണമായ ഫലങ്ങൾ വരുമ്പോൾ നിരക്ക് വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.