പാവറട്ടി: ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സ്മാരക ദേവീപ്രസാദം ട്രസ്റ്റിന്റെ 2020 സംസ്‌കൃത പുരസ്‌കാരം ഡോ. മുരളി മാധവന് ഇന്ന് സമ്മാനിക്കും. ഞായർ വൈകിട്ട് നാലിന് അയ്യന്തോളിലെ വിദ്യാനഗറിലുള്ള പുരസ്‌കാര ജേതാവിന്റെ വീട്ടിൽ വച്ച് ഒ.വി. നാരായണൻ പുരസ്‌കാരം സമ്മാനിക്കും. ദേവീപ്രസാദം ട്രസ്റ്റ് ചെയർപേഴ്‌സൺ ശ്രീദേവി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന സമ്മേളനം ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്‌കൃത അക്കാഡമി ചെയർമാൻ ഡോ. കെ .ടി. മാധവൻ മുഖ്യാതിഥി ആവും. സംസ്‌കൃത പണ്ഡിതൻ പാവറട്ടി കാക്കശ്ശേരി ഡോ. പി.സി. വാസുദേവൻ ഇളയതിന്റെ മകനാണ് മുരളി മാധവൻ.