തൃശൂർ : രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയിൽ രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ രോഗബാധ. 1780 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം 428 പേർ മാത്രമാണ് രോഗമുക്തരായത്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,858 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്. 1,05,895 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 1747 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 24 പേർക്കും, 3 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായി.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 274
കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 473
സർക്കാർ ആശുപത്രികളിൽ 92
സ്വകാര്യ ആശുപത്രികളിൽ 276
വീടുകളിൽ 3963
കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ
ഫസ്റ്റ് ഡോസ് 4,95,658
സെക്കൻഡ് ഡോസ് 59,461
കൂടുതൽ കോർപറേഷൻ ഡിവിഷനുകൾ
കണ്ടെയ്ൻമെന്റ് സോൺ
തൃശൂർ : കോർപറേഷനിലെ കൂടുതൽ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. 14, 15, 21, 32, 42, 49, 55 ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
വാടാനപ്പിള്ളി പഞ്ചായത്തിലെ 7, 11, 16, 17 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ വാർഡ് 17, പോർക്കുളം പഞ്ചായത്തിലെ വാർഡ് എട്ടിൽ കാപ്പൂര പാലം മുതൽ റോഡ് മുതൽ പി.എസ്.എം ഡെന്റൽ കോളേജ് വരെ. ഏറിയാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ ഡിസ്പെൻസറി റോഡിന് പടിഞ്ഞാറ് ചേരമാൻ - കൊടുങ്ങല്ലൂർ റോഡിന് വടക്ക് ഭാഗം, എറിയാട് ചന്തപ്പുര റോഡിന് തെക്ക് ഭാഗവും ഏറിയാട് - അഴീക്കോട് റോഡ് കിഴക്കു ഭാഗവും ഉൾപ്പെടുന്ന ഭാഗങ്ങളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.