koopan-vedarana-udgadanam
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ സംഭാവന കൂപ്പൺ വിതരണോദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. രമ ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. സെൽവരാജിന് നൽകി നിർവഹിക്കുന്നു.

പുതുക്കാട്: കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടിഞ്ഞാറെ നടപ്പാത നിർമാണത്തിന്റെ ഭാഗമായി സംഭാവന കൂപ്പൺ വിതരണം ആരംഭിച്ചു. ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. രമ ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. സെൽവരാജിന് കൂപ്പൺ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഓഫീസർ സന്തോഷ് കുമാർ, ആഘോഷ കമ്മിറ്റി കൺവീനർ എസ്. മോഹനൻ, വൈസ് ചെയർമാൻ പി.കെ. ബിജു, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സുധൻ കാരയിൽ, ശിവദാസ് പട്ടത്തുകാട്ടിൽ, രാധ ഭാസ്‌കരൻ, മുല്ലക്കൽ കൊച്ചുണ്ണി, പി.ആർ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. പടിഞ്ഞാറെ നടയിൽ ആൽത്തറ മുതൽ ദേശീയപാതയോരത്തെ നടപ്പുര വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്.