ഗുരുവായൂർ: അംഗങ്ങൾക്കിടയിലെ ഭിന്നത പൊലീസ് കേസിലേക്ക് വരെ എത്തിയ സാഹചര്യത്തിൽ ദേവസ്വം ഭരണ സമിതി രാജിവെക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കമ്മിറ്റി തുടരുന്നത് ക്ഷേത്രത്തിന് അപമാനമാണെന്നും ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, ബാലൻ വാറണാട്, കെ.പി. ഉദയൻ, ശശി വാറണാട്, ടി.എൻ. മുരളി, പി.കെ. രാജേഷ്ബാബു, ശിവൻ പാലിയത്ത് തുടങ്ങിയവർ സംസാരിച്ചു.