കയ്പമംഗലം: പ്രവർത്തന മികവിന് പെരിഞ്ഞനം പഞ്ചായത്തിനെ പഞ്ചായത്ത് വകുപ്പ് ആദരിച്ചു. 2020-2021 വർഷ കാലയളവിൽ സംസ്ഥാന തലത്തിൽ നിരവധി പുരസ്‌കാരങ്ങളാണ് പെരിഞ്ഞനം പഞ്ചായത്തിനെ തേടിയെത്തിയത്. എങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ. രാജനിൽ നിന്ന് പഞ്ചായത്തിനായി സെക്രട്ടറി സുജാത, വൈസ് പ്രസിഡന്റ് സായിദ മുത്തുകോയ തങ്ങൾ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി
സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ്ജ അവാർഡ്, ആരോഗ്യ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ മഹാ പഞ്ചായത്ത് പുരസ്‌കാരം, ജൈവ കാർഷിക പഞ്ചായത്ത് പുരസ്‌കാരം എന്നിവ നേടിയെടുക്കാൻ പഞ്ചായത്തിനായി. പദ്ധതി നിർവഹണത്തിൽ 131.5 % പദ്ധതി വിഹിതം ചെലവ് ചെയ്ത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി. 2020 - 2021 സാമ്പത്തിക വർഷം 100 % നികുതി പിരിവു കൈവരിച്ചു. .