കൊടുങ്ങല്ലൂർ : പ്രതിരോധങ്ങളെ മറികടന്ന് കൊവിഡ് വ്യാപിക്കുമ്പോഴും പരിശോധനയും വാക്സിൻ വിതരണവും കുറ്റമറ്റ നിലയിൽ നടത്താൻ കഴിയാതെ അധികൃതർ കുഴയുന്നു. കൊവിഡ് രോഗം നിർണ്ണയിക്കാനുള്ള സ്രവ പരിശോധനയ്ക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനും എത്തുന്നവരാണ് കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നത്.
നിശ്ചിത അകലം പാലിച്ച് നിൽക്കുന്നതിനുള്ള സംവിധാനം പോലും ഇവിടെ അധികൃതർ ഏർപ്പെടുത്തിയിരുന്നില്ല. ഇവരെ നിയന്ത്രിക്കാൻ ആരോഗ്യ പ്രവർത്തകരോ പൊലീസോ ഉണ്ടായിരുന്നില്ല. ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് സ്രവ പരിശോധനയും മറ്റൊരു കെട്ടിടത്തിൽ വാക്സിൻ കുത്തിവയ്പ്പുമാണ് നടക്കുന്നത്. രോഗലക്ഷണങ്ങളും ഇല്ലാത്തവരുമായ നൂറ് കണക്കിനാളുകൾ ആൻ്റിജൻ- ആർ.ടി.പി.സി.ആർ പരിശോധനകൾക്കായെത്തിയിരുന്നു. പൊലീസ് എത്തിയെങ്കിലും സാഹചര്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. .