ജില്ലാ ആശുപത്രിയിൽ കൂടുതൽ സൗകര്യമൊരുക്കാൻ ഡി.എം.ഒ നിർദ്ദേശം


വടക്കാഞ്ചരി: വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 19 എങ്കക്കാട്, ഡിവിഷൻ 20 ഉദയനഗർ പ്രദേശം എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം. തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട്, കരുമത്ര, മലാക്ക, തെക്കുംകര, പുന്നം പറമ്പ്, കൂത്തുപാറ, മണലിത്തറ, വാഴാനി, പൂമല, പനങ്ങാട്ടുകര എന്നിവിടങ്ങളിലും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ ടെസ്റ്റ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാൻ ഡി.എം.ഒ നിർദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് ബിന്ദു തോമസ് അറിയിച്ചു. ശസ്ത്രകിയകൾ അത്യാവശ്യമാണെങ്കിൽ മാത്രമെ നടത്തുകയുള്ളൂ. കൂടുതൽ കൊവിഡ് ബാധിച്ചവർ എത്തുന്ന പക്ഷം നിലവിലുള്ള വാർഡുകളിൽ നിന്നും രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ജില്ലാ ആശുപത്രിയിൽ പ്രത്യേക വിഭാഗം കൊവിഡ് വാർഡായി പ്രവർത്തിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.