തൃശൂർ: ടൗൺ ഹാളിൽ നടന്നുവരുന്ന കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് തൃശൂർ പൂരം ദിനമായ 23ന് ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ഇനിമുതൽ ടൗൺ ഹാളിൽ വാക്‌സിനേഷനായി വരുന്നവർക്ക് മുൻകൂട്ടി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് സമയം ലഭിച്ചെങ്കിൽ മാത്രമേ വാക്‌സിൻ എടുക്കാൻ സാധിക്കൂവെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.