covid

തൃശൂർ: പൂരത്തിന് അരങ്ങൊരുങ്ങുമ്പോൾ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക വീണ്ടുമുയർത്തി 1,​868 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴി‍‍ഞ്ഞ 18ന് 1,​780 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. 521 പേർ മാത്രമാണ് രോഗമുക്തരായത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,​089 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,657 ആണ്. 1,06,918 പേരാണ് രോഗമുക്തരായത്.

വാ​ച്ച്മ​രം​ ​കോ​ള​നി​യി​ൽ​ 20​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ ​അ​തി​ര​പ്പി​ള്ളി​ ​വാ​ച്ച്മ​രം​ ​കോ​ള​നി​യി​ൽ​ 20​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 107​ ​പേ​ർ​ക്കാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​പ​ത്ത് ​സ്ത്രീ​ക​ൾ​ക്കും​ ​പ​ത്ത് ​പു​രു​ഷ​ന്മാ​ർ​ക്കു​മാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​തി​ൽ​ ​നാ​ലു​ ​പേ​രെ​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​യി​ലും​ ​ബാ​ക്കി​യു​ള്ള​വ​രെ​ ​ട്രൈ​ബ​ൽ​ ​ഹോ​സ്റ്റ​ലി​ലും​ ​ചി​കി​ത്സി​ക്കും.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് - 19.36 %
സമ്പർക്കം വഴി - 1,​833
സംസ്ഥാനത്തിന് പുറത്തു നിന്ന് - 15

മറ്റ് ജില്ലക്കാർ - 7

പ്രധാനമായും കൊവിഡ് സ്ഥിരീകരിച്ചത്

കോർപറേഷൻ 352,​ വെങ്കിടങ്ങ് 87,​ കൊടുങ്ങല്ലൂർ 49,​ ചാലക്കുടി 47,​ ഗുരുവായൂർ 44,​ വടക്കാഞ്ചേരി 44,​ മുല്ലശ്ശേരി 42,​ നടത്തറ 40,​ മേലൂർ 39,​ എളവള്ളി 38,​ ആളൂർ 33,​ കൊരട്ടി 30,​ അന്തിക്കാട് 27,​ ഇരിങ്ങാലക്കുട 27,​ മുളങ്കുന്നത്തുകാവ് 27,​ ചൂണ്ടൽ 26,​ വടക്കേക്കാട് 26,​ വെള്ളാങ്ങല്ലൂർ 24,​ കാറളം 23,​ കുന്നംകുളം 23,​ പുന്നയൂർക്കുളം 23,​ പുത്തൂർ 23,​ വാടാനപ്പിള്ളി 23,​ മാള 21,​ മറ്റത്തൂർ 21,​ അവണൂർ 20,​ ചാവക്കാട് 20,​ കോലഴി 20,​ കോടശ്ശേരി 19,​ മണലൂർ 18,​ പാണഞ്ചേരി 18,​ തൃക്കൂർ 17,​ എടത്തിരുത്തി 16, ​കുഴൂർ 16,​ പെരിഞ്ഞനം 16,​ ശ്രീനാരായണപുരം 16,​ വരന്തരപ്പിള്ളി 16,​ കൊടകര 15,​ പരിയാരം 15,​ ചേലക്കര 14 തുടങ്ങി ഇടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.