തൃശൂർ: ഘടക പൂരങ്ങൾക്കൊപ്പം 50 പേർ മാത്രം. ഇത് പ്രകാരം എട്ട് പൂരങ്ങളുടെയും ഭാഗമായി പരമാവധി നാനൂറ് പേർ മാത്രമെ പൂരപ്പറമ്പിലെത്തുകയുള്ളു. ഘടക പൂരങ്ങൾക്കൊപ്പം എത്തുന്നവർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണ്. ഇന്നലെ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിൽ പാറമേക്കാവ് - തിരുവമ്പാടി, ഘടക ക്ഷേത്ര പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഒരോ ക്ഷേത്രങ്ങൾക്കും ഒരു ആന വീതം മാത്രമെ ഉണ്ടാകൂ. വാദ്യക്കാരുടെ എണ്ണത്തിലും കുറവ് ഉണ്ടാകും. നെയ്തലക്കാവിലമ്മയുടെ പൂര വിളംബരത്തിന് 50 പേരെ അനുവദിക്കും. ഇത്തവണ ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താനാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം.