police

ചേലക്കര: കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ചേലക്കര പൊലീസ് രംഗത്ത്. സ്റ്റേഷനിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കൂടുതൽ സമയവും ജനമദ്ധ്യേയാണ്. വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ നിർബന്ധമാക്കുന്നതിനും ജനങ്ങളെ നിയന്ത്രിക്കുന്നതിനും കർശന നിർദ്ധേശം നൽകി.

ബസ് സ്റ്റോപ്പുകളിലുംബസ് സ്റ്റാൻഡുകളിലും ബസിനുള്ളിൽ വരെ കയറി ഉദ്യോഗസ്ഥർ ബോധവത്ക്കരണം നടത്തുന്നുണ്ട്. നേരാംവിധം മാസ്‌ക് ധരിക്കാത്തവർക്ക് കൈയ്യോടെ പിഴയും ചുമത്തും. രാത്രി ഒമ്പതിനു ശേഷം എല്ലാ സ്ഥാപനങ്ങളും അടപ്പിക്കുന്നുണ്ട്.

പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കാത്തവരെ ഇവിടെ ഇപ്പോൾ വിരളമാണെന്നും വരും ദിവസങ്ങളിലും ശക്തമായ പ രിശോധന തുടരുമെന്നും ചേലക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ അറിയിച്ചു.