elephant
പാ​റ​മേ​ക്കാ​വ് ​ പ​ത്മ​നാ​ഭ​ൻ

തൃശൂർ: പൂരം ചടങ്ങ് മാത്രമായെങ്കിലും തലയെടുപ്പോടെ മൂന്നു കൊമ്പൻമാർ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ, തിരുവമ്പാടി ചന്ദ്രശേഖരൻ, പാറമേക്കാവ് പത്മനാഭൻ എന്നിവരാണ് ഇത്തവണ സൂപ്പർ സ്റ്റാറുകളാവുക. എറണാകുളം ശിവകുമാറാണ് ഇന്ന് രാവിലെ പൂരം വിളംബരം അറിയിച്ച് വടക്കുംനാഥ ക്ഷേത്രം തെക്കെ ഗോപുരനട തുറക്കുന്നത്.

കഴിഞ്ഞ വർഷം ഘടക പൂരങ്ങൾ ഒന്നും പങ്കെടുക്കാതിരുന്നതിനാൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അവസാനം ചടങ്ങ് നടത്തിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നാളെ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് പാറമേക്കാവ് പത്മനാഭനുമാണ്.

തിരുവമ്പാടി വിഭാഗം ഒരാനയോടെയാണ് ചടങ്ങ് നടത്തുന്നത്. എന്നാൽ പാറമേക്കാവ് വിഭാഗം പതിനഞ്ച് ആനകളെ അണിനിരത്തുന്നുണ്ട്.