തൃശൂർ: കൊവിഡിന്റെ അതിതീവ്ര വ്യാപനം നിലനിൽക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിൽ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. കണ്ടെയ്ൻമെന്റ് സോണിലുള്ളവരും രോഗ ലക്ഷണങ്ങൾ ഉള്ളവരും മറ്റ് സ്ഥലങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തരുതെന്നും ഡി.എം.ഒ അറിയിച്ചു.