കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം മറികടക്കുന്നവർക്കെതിരെ കടുത്ത നടപടികളുമായി പൊലീസ് രംഗത്ത്. മാസ്‌ക് ശരിയാംവണ്ണം ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതുമായ സംഭവങ്ങളിൽ 150 പേർക്കെതിരെ പൊലീസ് പിഴ ചുമത്തി. മുന്നൂറ് പേരെ താക്കീത് ചെയ്യുകയും ചെയ്തു. കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായി അറിയിച്ചു. വൈദ്യസഹായം തേടുന്നവർക്ക് കർഫ്യൂ നിബന്ധനകളിൽ ഇളവ് ലഭിക്കും. നഗരത്തിലും പരിസരങ്ങളിലും രാത്രികാല പരിശോധന കൂടുതൽ ശക്തമാക്കും.