ചേർപ്പ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ചേർപ്പ് മേഖലയിലെ വഴിയോര കച്ചവടം നിരോധിച്ചു. ബസ് സ്റ്റോപ്പുകളിലും കടകളുടെ മുമ്പിലുമായി വാഹനങ്ങളിൽ മാർഗതടസം സൃഷ്ടിക്കുന്ന രീതിയിൽ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ ലംഘിച്ചതിനെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.