വടക്കാഞ്ചേരി: മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞ 72 ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മച്ചാട് റെയ്ഞ്ച് ഓഫീസർ സവിൻ സുന്ദർ (43) മരിച്ചു. കണ്ണൂർ കടലായി കുറുവ സ്വദേശിയാണ്. മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഭാര്യ: സംഗീത. മക്കൾ: നിലവ്, നിവേദ്യ.