ചാലക്കുടി: തമിഴ്‌നാട്ടിലെ മലക്കപ്പാറയിൽ ആനയുടെ ആക്രമണത്തിൽ കാർ തകർന്നു. ചെക്ക് പോസ്റ്റിനു സമീപത്തെ ബഷീറിന്റെ സൈലോ കാറാണ് ചൊവ്വാഴ്ച രാത്രി ഒറ്റയാൻ ആക്രമിച്ചത്. പിൻഭാഗത്ത് കുത്തിയതിനെ തുടർന്ന് നിരങ്ങി നീങ്ങിയ കാർ വീടിന്റെ മുൻഭാഗത്ത് വന്നിടിക്കുകയായിരുന്നു. വീടിന്റെ തിണ്ണ ഇടിഞ്ഞു വീണു. ഇതിനിടെ പെരുമുഴിയിലെ ഫോറസ്റ്റ് സ്റ്റേഷന്റെ വാതിലും ജനലുകളും മറ്റൊരു ആനക്കൂട്ടം തകർത്തു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.