തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ കോർപറേഷനിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ക്രമീകരണങ്ങൾ വരുത്തുന്നതിന് തീരുമാനമായി. ഫ്രണ്ട് ഓഫീസ് സംവിധാനം വഴി പൊതുജനങ്ങൾക്ക് സേവനം നൽകും. ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന തപാലുകൾ ബന്ധപ്പെട്ട സൂപ്രണ്ടുമാർ അന്നേ ദിവസം തന്നെ സെക്ഷനുകളിൽ എത്തിക്കും. ഫ്രണ്ട് ഓഫീസിൽ കാഷ് കൗണ്ടറുകൾ, വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നതിനുള്ള കൗണ്ടറുകൾ എന്നിവ ആരംഭിക്കുന്നതിനും സൂപ്രണ്ടുമാരുടെ സേവനം റൊട്ടേഷൻ സമ്പ്രദായത്തിൽ ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
സാമൂഹ്യക്ഷേമ പെൻഷനുകൾ, ജനന മരണ രജിസ്‌ട്രേഷൻ എന്നിവയുടെ അപേക്ഷകൾ അക്ഷയ വഴി മാത്രം സ്വീകരിക്കും. വിവാഹ രജിസ്‌ട്രേഷന് ടോക്കൺ സംവിധാനം ഏർപ്പെടുത്തും. ഫ്രണ്ട് ഓഫീസ് നോഡൽ ഓഫീസർ വിമൽകുമാർ 9947277238 (മാനേജർ) ,
ഹംസ 9947905473 (ഹെഡ് ക്ലാർക്ക്) , ബാലസുബ്രഹ്മണ്യം 9447144050 (ഹെൽത്ത് സൂപ്പർവൈസർ), അനിത ദേവി 9847802193 (വാട്ടർ വിഭാഗം, ജനറൽ സൂപ്രണ്ട്), വിനു കൃഷ്ണൻ 9446143072 (വൈദ്യുതി വിഭാഗം, അസിസ്റ്റന്റ് സെക്രട്ടറി), പെൻഷൻ ടോൾഫ്രീ 18004255150,
സലിം 9446994073 (സബ് രജിസ്ട്രാർ), ധന്യ 9747799764 (പി.എം.എ.വൈ/ലൈഫ്, മെമ്പർ സെക്രട്ടറി).