കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നലെ നഗരസഭ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും വ്യാപാരി തൊഴിലാളി സംഘടന നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മാർക്കറ്റിൽ വരുന്നവരും, കച്ചവടക്കാരും, തൊഴിലാളികളും മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. ഷോപ്പുകളിൽ സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ എന്നിവ വ്യാപാരികൾ ഉറപ്പ് വരുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴചുമത്തൽ, കട അടച്ചുപൂട്ടൽ തുടങ്ങിയ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിനെയും സെക്ടറൽ മജിസ്‌ടേറ്റിനെയും ചുമതലപ്പെടുത്തി.
നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ് കൈസാബ്, എൽസി പോൾ, നഗരസഭ സെക്രട്ടറി സനൽ, തഹസിൽദാർ എം.സി ജ്യോതി, എസ്.ഐ മുഹമ്മദ് റഫീക്ക്, ഹെൽത്ത് സൂപ്പർവൈസർ കെ.വി ഗോപാലകൃഷ്ണൻ, വ്യാപാരി, തൊഴിലാളി, സംഘടനാ നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ