cheqe-hand-over
ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എടത്തിരുത്തിയിൽ താമസിക്കുന്ന കുറുപ്പത്ത് പ്രതാപന് 15000 രൂപയുടെ ചെക്ക് നൽകുന്നു.

കയ്പമംഗലം: കൊവിഡ് കാലത്ത് വീണ്ടും സഹായ ഹസ്തവുമായി ഫ്രണ്ട്‌സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ്. കൊവിഡ് വീണ്ടും രൂക്ഷമായപ്പോൾ വളരെ അവശരായ പ്രായാധിക്യം കൊണ്ട് കഷ്ടത അനുഭവിക്കുന്നവർക്കും, വിധവകൾക്കും രോഗശയ്യയിൽ കിടക്കുന്നവർക്കുമായ 75 കുടുംബങ്ങൾക്ക് 5 കിലോ വീതം അരി ഓരോ കുടുംബത്തിനും വിതരണം ചെയ്തു.
ട്രസ്റ്റികളായ പി.എം നൗഷാദ്, അബ്ദുൽ റഷീദ് ആധാരം, അബ്ദുറഹിമാൻ ഫാൽക്കൺ, ജബ്ബാർ ഹോട്ട് പാക്ക് പാക്കേജിംഗ്, രാജു ശാന്തി, നൗഷാദ് മലബാർ എന്നിവർ നേതൃത്വം നൽകി. ചാമക്കാല സുനാമി കോളനിയിൽ അസുഖം മൂലം ജോലിക്ക് പോകാനാകാത്തതിനാൽ വേണുഗോപാലന്റെ മകൾക്ക് ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ 5000 രൂപയുടെ ചെക്ക് നൽകി. എടത്തിരുത്തി കുറുപ്പത്ത് പ്രതാപന്റെ ഭാര്യ വസുമതി അസുഖം മൂലം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്ന വഴി മരണപെട്ടപ്പോൾ മരണാനന്തരചടങ്ങുകൾ നടത്താനും മറ്റുമായി പ്രതാപന് 15,000 രൂപ സഹായം നൽകി. നൗഷാദ് അസോസിയേഷനുമായി യോജിച്ച് അവരിൽ നിന്ന് 2,14,310 രൂപയും ഫ്രണ്ട്‌സ് ഫോർ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് 1,80,000 രൂപയും ചേർത്ത് 3,94,310 രൂപ കാൻസർ വന്ന് ചികിത്സിക്കാൻ പണമില്ലാതെ അന്നമനടയിൽ വാടക വീട്ടിൽ കഴിയുന്ന നൗഷാദ് എന്ന യുവാവിനും നൽകി.