1
വടക്കാഞ്ചേരി നഗരസഭയിൽ ചേർന്ന ജാഗ്രത സമിതി യോഗത്തിൽ ചെയർമാൻ പി.എൻ.സുരേന്ദ്രൻ പ്രസംഗിക്കുന്നു

വടക്കാഞ്ചേരി: കൊവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നതിനായി ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ, പാർളിക്കാട് വ്യാസ കോളേജ് എന്നിവിടങ്ങൾ സജ്ജമാക്കും. കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖാപിക്കുന്ന ഡിവിഷനുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ സംവിധാനം ഒരുക്കും.

കണ്ടെയ്‌ൻമെന്റ് സോണുകളിൽ പച്ചക്കറി, പൊതുവിതരണ സ്ഥാപനം, പോസ്റ്റൽ സർവീസ് എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഇടപെടണമെന്ന് പൊലീസ് മേധാവികൾ നിർദ്ദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വടക്കാഞ്ചേരിയിൽ കൺടോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷനായി. രാഷ്ടീയ പാർട്ടി പ്രവർത്തകർ, വ്യാപാരികൾ,​ പൊലീസ്,​ ആരോഗ്യവകുപ്പ്, റവന്യൂ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, ആരോഗ്യവകുപ്പ് അധികൃതർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

കൊവിഡ് കൺട്രോൾ റൂം ഫോൺ: 04884232252.