തൃശൂർ: രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാർ കൊവിഡ് മുക്തനായി. ഇന്നലെ നടത്തിയ പരിശോധനയിലാണ് സുനിൽകുമാർ കൊവിഡ് നെഗറ്റീവായത്. മകൻ നിരഞ്ജൻ കൃഷ്ണയും രോഗമുക്തനായി. ഇരുവരേയും ഡിസ്ചാർജ്ജ് ചെയ്തു. വിശ്രമം നിർദ്ദേശിച്ചിട്ടുള്ളതിനാൽ അന്തിക്കാട്ടെ സ്വവസതിയിൽ തുടരുമെന്ന് സുനിൽകുമാർ അറിയിച്ചു.