ചാലക്കുടി: ചാലക്കുടിയിൽ 149 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ 43 പേർക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തി. കാടുകുറ്റി പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം 24 ആണ്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി.
കൊരട്ടിയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 144 ആയി. ഇതിൽ 129 പേർ വീടുകളിലാണ് ചികിത്സ തുടരുന്നത്. ഇതിനകം പഞ്ചായത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1252 ആയി.1096 രോഗമുക്തരുമായി.
മേലൂരിൽ വ്യാഴാഴ്ച 23 പേരിലാണ് പുതുതായി ഗോഗം കണ്ടെത്തിയത്. പരിയാരത്ത് 22 പേരിലും വൈറസ് കണ്ടെത്തി. ഇതോടെ പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം 88 ആയി. അതിരപ്പിള്ളിയിൽ അഞ്ച് പർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെറ്റിലപ്പാറ ട്രൈബൽ ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിക്കും മറ്റിടങ്ങളിൽ നാലുപേർക്കുമാണ് വൈറസ് ബാധ.
നിരവധി ആദിവാസികളിൽ രോഗം കണ്ടെത്തിയ വാഴച്ചാൽ കോളനി നിലവിൽ കണ്ടെയ്ൻമെന്റ് സോണാണ്. വെള്ളിയാഴ്ച ഷോളയാർ കോളനിയിൽ മെഗാ പരിശോധന ക്യാമ്പ് നടക്കും. നാൽപ്പതോളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്.