nihal

തൃശൂർ: ഓൺലൈൻ ബ്ലിറ്റ്‌സ് മത്സരത്തിൽ ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസനെ നിഹാൽ സരിൻ തോൽപിച്ചു. ലോക ജൂനിയർ ചെസിൽ ആദ്യ 20 റാങ്കിനുള്ളിലുള്ള 10 വീതം പുരുഷ, വനിതാ താരങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച ചാലഞ്ചേഴ്‌സ് ട്രോഫി ടൂർണമെന്റിനിടെയാണ് നിഹാൽ സരിന്റെ മിന്നും പ്രകടനം.

കഴിഞ്ഞ വർഷവും ഓൺലൈൻ പോരാട്ടത്തിൽ കാൾസനെ നിഹാൽ വീഴ്ത്തിയിരുന്നു. പെർഫെക്ട് ഗെയിം എന്നാണ് കാൾസൻ മത്സരത്തെ വിലയിരുത്തിയത്. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ദമ്പതികളായ സരിന്റെയും ഷിജിലിന്റെയും മകനാണ് തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സരിൻ.