വരന്തരപ്പിള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷർ, സെക്രട്ടറി, സെക്ടറൽ മജിസ്‌ട്രേറ്റ്, പ്രാഥമികരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ, പൊലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിവരുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ്, അജിത സുധാകരൻ അദ്ധ്യക്ഷയായി. പുലിക്കണ്ണി മദ്രസ്സ ഡോമിസൈൽ സെന്റർ ആക്കുന്നതിനും ഞായറാഴ്ച എല്ലാ വാർഡ് തലത്തിലും ശുചീകരണ പ്രവൃത്തികൾ നടത്തുന്നതിനും തീരുമാനമായി. പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റിന്റെയും സഹായത്തോടെ കൊവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.