ആമ്പല്ലൂർ: കൊവിഡ് മഹാമാരിയായി മാറുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കുത്തക മരുന്ന് ഉത്പാദക കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ അദ്ധ്യക്ഷനായി. പി.എം. നിക്‌സൻ, എ.എസ്. രാജൻ, പി.ടി. കിഷോർ, രാജി രാജൻ എന്നിവർ സംസാരിച്ചു.