1
വടക്കാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട് മറിഞ്ഞ തടി ലോറി

വടക്കാഞ്ചേരി: വടക്കാഞ്ചേരി ടൗണിൽ തടി കയറ്റിവന്നിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പെരിന്തൽമണ്ണയിൽ നിന്നും റബ്ബർ തടി കയറ്റി തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിതമായി തടികയറ്റി വന്നിരുന്ന ലോറിയുടെ ഒരു ഭാഗം ചെറിഞ്ഞതിനാൽ നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. വടക്കാഞ്ചേരി ടൗണിലെ വളവിൽ വച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ലോറിയിൽ നിന്ന് റോഡിലേക്ക് വീണ മരം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം സുഗമമാക്കിയത്.