വടക്കാഞ്ചേരി: വായനയ്ക്ക് പ്രാധാന്യമുള്ള കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നതെന്നും നവോത്ഥാന കാലഘട്ടത്തിൽ എഴുത്തിനും വായനയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും മന്ത്രി. സി. രവീന്ദ്രനാഥ്. വടക്കാഞ്ചേരി കേരളവർമ്മ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച പുസ്തകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈബ്രറി പ്രസിഡന്റ് വി. മുരളി അദ്ധ്യക്ഷനായി. ചടങ്ങിൽ പി.ആർ. ദാസ് രചിച്ച പുതിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, എം.ആർ. അനൂപ് കിഷോർ, കെ.ഡി. ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.