ചാലക്കുടി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ശുശ്രൂഷകൾക്ക് മുൻകൈയെടുക്കാൻ പലരും ഭയപ്പെടുമ്പോൾ മാതൃകയായി പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച കുറ്റിക്കാട് സ്വദേശികളായ ജോർജ് കല്ലിങ്ങലിന്റെയും ടോയ് പെരേപ്പാടന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്തിച്ച് സംസ്കാരച്ചടങ്ങുകൾ സ്വദേശത്ത് നടത്തി.

കുറ്റിക്കാട് സ്വദേശികളായ സതീഷ് ജോൺ, മെജോ ജോസ, ജോയൽ ദേവസി, ജിതിൻ ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എൽ.ജെ.ഡി പരിയാരം പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അദ്ധ്യാപകനായ ഡെസ്റ്റിൻ താക്കോൽക്കാരൻ.