ചാവക്കാട്: ചാവക്കാട് നഗരസഭയിൽ വീണ്ടും കണ്ടെയ്ൻമെന്റ് സോണുകൾ. കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭയിലെ ഒന്നാം വാർഡും,രണ്ടാം വാർഡും ഇന്ന് മുതൽ കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. മേഖലയിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ഇന്ന് 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.