moideen

തൃശൂർ: മഠത്തിൽ വരവിനിടെ ആൽ മരത്തിന്റെ കൊമ്പുവീണ് പരിക്കേറ്റവരെ മന്ത്രി എ.സി മൊയ്തീൻ സന്ദർശിച്ചു. ഇന്നലെ പുലർച്ചെയാണ് മന്ത്രി അപകട സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിയ മന്ത്രി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. അപകട സ്ഥലവും മന്ത്രി സന്ദർശിച്ചു. കൊവിഡിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മന്ത്രി വി.എസ് സുനിൽ കുമാർ ബന്ധപ്പെട്ടവർക്ക് ഫോണിലൂടെ നിർദ്ദേശം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറും അപകട സ്ഥലത്തെത്തിയിരുന്നു.

ദു​ര​ന്തം​ ​വേ​ദ​നാ​ജ​ന​കം​:​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി

വ​ട​ക്കാ​ഞ്ചേ​രി​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നി​ടെ​ ​ആ​ൽ​മ​ര​ ​കൊ​മ്പ് ​പൊ​ട്ടി​വീ​ണു​ണ്ടാ​യ​ ​ദു​ര​ന്തം​ ​അ​ങ്ങേ​യ​റ്റം​ ​വേ​ദ​നാ​ജ​ന​ക​മെ​ന്ന് ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി.​ ​അ​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ആ​ശ്വാ​സ​ ​സ​ഹാ​യ​വും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ചി​കി​ത്സാ​ ​സ​ഹാ​യ​വും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​നോ​ടും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തോ​ടും​ ​പ്ര​താ​പ​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

സ​ര്‍​ക്കാ​ര്‍​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ല്‍​ക​ണം​:​ ​ബി.​ജെ.​പി

തൃ​ശൂ​ർ​:​ ​പൂ​ര​ത്തി​നി​ടെ​ ​മ​രം​ ​വീ​ണു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്കും​ ​സ​ർ​ക്കാ​ർ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ.​ ​അ​നീ​ഷ്‌​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് 25​ ​ല​ക്ഷം​ ​വീ​ത​വും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​സൗ​ജ​ന്യ​ ​ചി​കി​ത്സ​യും​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ന​ൽ​ക​ണം.​ ​ജ​ന​ങ്ങ​ളെ​ ​ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ ​അ​തി​ദാ​രു​ണ​ ​സം​ഭ​വ​മാ​ണ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​ആ​ ​ഗൗ​ര​വ​ത്തോ​ടെ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​വി​ഷ​യ​ത്തെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.