kodanor
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കോടന്നൂർ ബാർ വിരുദ്ധ സത്യഗ്രഹ സമരം സ്വന്തം വീട്ടുമുറ്റത്താക്കിയ ബാറിനു മുന്നിൽ താമസിക്കുന്ന മാടപ്പാട്ടിൽ ശിവരാമനും കുടുംബവും.

ചേർപ്പ്: കൊവിഡ് നിയന്ത്രണങ്ങൾ മൂലം കോടന്നൂർ ബാർ വിരുദ്ധ സമിതി സമര പന്തലിലെ സമരം വീട്ടുമുറ്റത്ത് നടത്തി. കോടന്നൂർ ബാറിന് മുമ്പിൽ താമസിക്കുന്ന മാടപ്പാട്ടിൽ ശിവരാമൻ, ഭാര്യ അമ്മിണി എന്നിവരാണ് കൊവിഡ് നിയന്ത്രണത്തെത്തുടർന്ന് സത്യഗ്രഹ സമരം വീട്ടുമുറ്റത്താക്കിയത്. ഇവരുടെ പേരക്കുട്ടികൾ ഇരുവരെയും ഹാരമണിയിച്ചു. പ്രദേശവാസികളും സമരത്തിൽ പങ്കെടുത്തു. കോടന്നൂർ ബാർ വിരുദ്ധ സമരം 34 ദിവസം പിന്നിട്ടു.