pooram

തൃശൂർ : കൊവിഡ് മഹാമാരിക്കിടെ കരുതലോടെ ആഘോഷിച്ച പൂരത്തിന് കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ. എഴുന്നള്ളിപ്പിനിടയ്ക്ക് ആൽക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ പകൽപ്പൂരവും ഒഴിവാക്കി ഒരാനയെ മാത്രം എഴുന്നെള്ളിച്ച് ഉപചാരം ചൊല്ലലും ചടങ്ങുകളും പൂർത്തിയാക്കുകയായിരുന്നു.

മൂന്ന് ചെണ്ടയോടെയായിരുന്നു നടപ്പാണ്ടി കൊട്ടിയായിരുന്നു രണ്ട് വിഭാഗങ്ങളും വടക്കുംനാഥനിൽ എത്തിയത്. ഇരുഭഗവതിമാരും വടക്കുംനാഥനെ വണങ്ങി പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തെത്തി. തുടർന്ന് അടുത്ത വർഷത്തെ പൂരത്തീയതി കുറിച്ചു. അടുത്തവർഷം മേയ് 10 നാണ് പൂരം. അതിന് ശേഷം രാവിലെ എട്ടേമുക്കാലോടെ ഇരുഭഗവതിമാരും വടക്കുംനാഥന് മുന്നിൽ പരസ്പരം തുമ്പി ഉയർത്തി വിടവാങ്ങൽ അറിയിച്ചു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയത് ചന്ദ്രശേഖരനും പാറമേക്കാവിന്റെ കൊച്ചിൻ ദേവസ്വം ശിവകുമാറുമാണ്. ആർപ്പ് വിളികളും ആരവങ്ങളും ഉണ്ടായില്ല. ഉപചാരം ചൊല്ലിയ ശേഷം ഭഗവതിമാർ ആറാട്ട് നടത്തി ക്ഷേത്രങ്ങളിലേക്ക് മടങ്ങി. അപകടത്തെ തുടർന്ന് തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. പകൽപ്പൂരം ചടങ്ങിലൊതുക്കി.


ഒരാനയെ മാത്രം എഴുന്നെള്ളിച്ച് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നള്ളിപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ മേളം നിശ്ചയിച്ചിരുന്നു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾ മാത്രം നടത്താൻ പാറമേക്കാവും തീരുമാനിക്കുകയായിരുന്നു.

ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​കോ​പി​പ്പി​ച്ച് ​ക​ള​ക്ടർ

തൃ​ശൂ​ർ​:​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​നേ​രി​ട്ടെ​ത്തി.​ ​അ​പ​ക​ടം​ ​ന​ട​ന്ന​യു​ട​നെ​ ​സ്ഥ​ല​ത്തെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ആ​ർ.​ ​ആ​ദി​ത്യ,​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ദേ​വ​സ്വം​ ​ഭാ​രാ​വാ​ഹി​ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.

പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നും​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വെ​ടി​ക്കെ​ട്ട് ​ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​പെ​സോ​ ​അ​ധി​കൃ​ത​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​തി​രു​വ​മ്പാ​ടി​ ​അ​ധി​കൃ​ത​ർ​ ​ആ​ദ്യം​ ​ത​ന്നെ​ ​വെ​ടി​ക്കെ​ട്ട് ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പെ​സോ​ ​അ​ധി​കൃ​ത​ർ​ ​കു​ഴി​യി​ലി​ക്ക​റ​ക്കി​യ​ ​വെ​ടി​ക്കോ​പ്പു​ക​ൾ​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ത് ​അ​പ​ക​ടം​ ​വ​രു​ത്തു​മെ​ന്നു​ള്ള​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​വീ​ണ്ടും​ ​ക​ള​ക്ട​ർ​ ​ദേ​വ​സ്വം​ ​അ​ധി​കൃ​ത​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​വെ​ടി​മ​രു​ന്ന് ​നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മേ​യ​ർ​ ​എം.​കെ​ ​വ​ർ​ഗീ​സ്,​ ​ഡി​വി​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ്,​ ​കൗ​ൺ​സി​ല​ർ​ ​എ​ൻ.​ ​പ്ര​സാ​ദ്,​ ​തൃ​ശൂ​ർ​ ​എ.​സി.​പി​ ​പി.​വി​ ​ബേ​ബി,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​എ.​സി.​പി​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​പാ​ല​ക്കാ​ട് ​ഡി​വൈ.​എ​സ്.​പി​ ​വി.​കെ​ ​രാ​ജു,​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രും​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.