pooram

തൃശൂർ: രാത്രി എഴുന്നള്ളിപ്പിനിടെ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശൂർ പൂരത്തിന് സമാപനം. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ശ്രീമൂലസ്ഥാനത്ത് രാവിലെ ഒമ്പതോടെ അവസാന ചടങ്ങായ ഉപചാരം ചൊല്ലി പിരിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ നടത്തേണ്ട ചടങ്ങാണിത്. വെടിക്കെട്ടും ഉപേക്ഷിച്ചു.നിർവീര്യമാക്കുന്നത് അപകടകരമായതിനാൽ ഇരു ദേവസ്വങ്ങളും വെടിക്കോപ്പുകൾ കത്തിച്ചു തീർത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ദേവസ്വം വ്യക്തമാക്കി.