തൃപ്രയാർ: തീരദേശത്ത് ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി പൊലീസ്. അവശ്യസാധനങ്ങൾ വില്പന നടത്തുന്ന കടകൾ മാത്രമാണ് ഇന്നലെ തുറന്നു പ്രവർത്തിച്ചത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ എതാനും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. രാവിലെ മുതൽ തന്നെ പൊലീസ് പരിശോധന തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങിയ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ചുമത്തി. കഴിഞ്ഞ ദിവസം രാത്രി എഴരക്ക് അടക്കാതിരുന്ന എതാനും സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വലപ്പാട് എസ്.ഐ മിഥുൻ മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.