covid

തൃശൂർ: 684 പേർ രോഗമുക്തരായപ്പോൾ 2,​584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,372 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,267 ആണ്. 1,09,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 20.52 ശതമാനമാണ്. സമ്പർക്കം വഴി 2,​550 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 15 പേർക്കും, 15 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധയുണ്ടായിട്ടുണ്ട്. 60 വയസിന് മുകളിൽ 194 പുരുഷൻമാരും 151 സ്ത്രീകളും, പത്ത് വയസിന് താഴെ 80 ആൺകുട്ടികളും 67 പെൺകുട്ടികളുമുണ്ട്. 12,​559 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.


ചികിത്സയിൽ കഴിയുന്നവർ


തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ - 417

വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ - 1128

സർക്കാർ ആശുപത്രികളിൽ - 192

സ്വകാര്യ ആശുപത്രികളിൽ - 492

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ​സ​ഹ​ക​രി​ച്ച് ​ജ​ന​ങ്ങൾ

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ശ​നി​യാ​ഴ്ച​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ​സ​ഹ​ക​രി​ച്ച് ​ജ​ന​ങ്ങ​ൾ.​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ഏ​റി​വ​രു​ന്ന​ ​സാ​ഹ​ച​ര്യാ​മാ​യ​തി​നാ​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​പു​റ​ത്തി​റ​ങ്ങി​യി​ല്ല.​ ​ജി​ല്ല​യി​ൽ​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​സ​ർ​വീ​സ് ​ന​ട​ത്തി​യി​ല്ല.​ ​ദീ​ർ​ഘ​ദൂ​ര​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​ർ​വീ​സു​ക​ൾ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​മ​രു​ന്ന് ​ഷോ​പ്പു​ക​ളും​ ​മ​റ്റ് ​അ​വ​ശ്യ​ ​വ​സ്തു​ക്ക​ൾ​ ​വി​ൽ​ക്കു​ന്ന​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഒ​ഴി​ച്ചു​ള്ള​വ​ ​അ​ട​ഞ്ഞു​കി​ട​ന്നു.
സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ,​​​ ​ബാ​ർ,​ ​ബീ​വ​റേ​ജ​സ് ​ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ ​എ​ന്നി​വ​യ്ക്കും​ ​അ​വ​ധി​യാ​യി​രു​ന്നു.​ ​അ​പൂ​ർ​വം​ ​ചി​ല​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ​തു​റ​ന്ന​ത്.​ ​പ്ര​ധാ​ന​ ​ജം​ഗ്ഷ​നു​ക​ളി​ലെ​ല്ലാം​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ശ്യ​ ​സ​ർ​വീ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പ്പെ​ടു​ന്ന​വ​രെ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷം​ ​ക​ട​ത്തി​വി​ട്ടു.​ ​അ​ല്ലാ​ത്ത​വ​രെ​ ​താ​ക്കീ​ത് ​ന​ൽ​കി​ ​തി​രി​ച്ച​യ​ച്ചു.​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​വാ​ക്‌​സി​നെ​ടു​ക്കാ​ൻ​ ​പോ​കു​ന്ന​വ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​അ​നു​വാ​ദം​ ​ന​ൽ​കി.​ ​നി​യ​ന്ത്ര​ണ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നീ​ക്കം.