g

ഗുരുവായൂർ: കൊവിഡ് നിയന്ത്രണം ശക്തമാക്കിയ ശനിയാഴ്ച ഗുരുവായൂരിൽ ദർശനത്തിനെത്തിയത് 250ൽ താഴെ ഭക്തർ. ഉച്ചയ്ക്ക് നടയടയ്ക്കുംവരെ ഓൺലൈൻ വഴി ദർശനത്തിനെത്തിയത് 199 പേരാണ്.

നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനത്തിന് ആറ് പേരെത്തി. ഉച്ചയ്ക്ക് 12 ഓടെ നടയടയ്ക്കുകയും ചെയ്തു. വൈകിട്ടും ദർശനത്തിന് ഭക്തർ കുറവായിരുന്നു. ആയിരം പേർക്കാണ് ഇപ്പോൾ ഓൺലൈൻ വഴി ദർശന അനുമതിയുള്ളത്. ശനിയാഴ്ചയിലേക്ക് ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും ഭക്തർ ദർശനത്തിനെത്തിയില്ല.