പുതുക്കാട്: കൊവിഡ് വ്യാപനം ഏറിയതോടെ ഏപ്രിൽ 25, മേയ് 2 എന്നീ ദിവസങ്ങളിലെ കൊല്ലം - ആലപ്പുഴ മെമു, എറണാകുളം - ആലപ്പുഴ, ഷൊർണൂർ - എറണാകുളം എന്നീ മെമു ട്രെയിനുകളും, ഗുരുവായൂർ - പുനലൂർ എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളും റദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അൺ റിസേർവ്ഡ് ട്രെയിനുകൾ ആണ് കേരളത്തിലും തമിഴ്‌നാട്ടിലും റദാക്കിയത്.