തൃശൂർ: വാട്ടർ അതോറിറ്റി റിട്ടയേർഡ് എൻജിനിയേഴ്‌സ് അസോസിയേഷൻ മൂന്നാമത് സംസ്ഥാന സമ്മേളനം ഗൂഗിൾ മീറ്റ് വഴി നടത്തി. വാട്ടർ അതോറിറ്റി എം.ഡി എസ്. വെങ്കിടേശപതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജൽ ജീവൻ മിഷൻ നടപ്പിലാക്കുന്നതിനായി എല്ലാ സഹായവും വാട്ടർ അതോറിറ്റിക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, പെൻഷൻ പരിഷ്‌കരണത്തിന് മുമ്പുള്ള കുടിശിക ലഭ്യമാക്കുക എന്നിവ നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ചീഫ് എൻജിനിയർ എസ്. സേതുകുമാർ, രാമസുബ്രമണി, പ്രകാശ് ഇടിക്കുള, വത്സപ്പൻ നായർ, അബ്ദുൾ ബഷീർ, എം.എം ജോർജ്, പി.വി നന്ദകുമാർ, ലതാകുമാരി എ. പിള്ള, പി.വി നന്ദകുമാർ, ജോർജ് ജി. മാത്യു, സി.പി സത്യൻ, ഡി. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.