ചേർപ്പ്: ഊരകത്ത് കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളാങ്ങല്ലുർ സ്വദേശികളായ കണ്ണംകുളത്ത് വീട്ടിൽ സലീം (38), കാട്ടിപറമ്പിൽ സിന്റോ (29), അറക്കൽ വീട്ടിൽ ഷൈജൻ (36), താണിക്കൽ അഫ്‌സൽ (19), ബംഗാളി സ്വദേശിയായ മുസ്തഫ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു അപകടം. വെള്ളാങ്ങല്ലൂരിൽ നിന്ന് തൃശൂർ ദയ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോവുകയായിരുന്നവർ സഞ്ചരിച്ചിരുന്ന കാർ പൂച്ചിന്നിപ്പാടം ഭാഗത്ത് നിന്നു വരികയായിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ചേർപ്പ് ആക്ട്‌സ് പ്രവർത്തകർ പരിക്ക് പറ്റിയവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.