angel

ചേലക്കര: തബല വാദനത്തോടൊപ്പം ദേശീയഗാനം ചൂളമടിച്ചതിന്റെ റെക്കാഡ് സ്ഥാപിച്ച് ചേലക്കര, കൊട്ടാരത്തിൽ വീട്ടിൽ ഷാജുവിന്റെ മകൾ ഏയ്ഞ്ചൽ ഷാജു എന്ന 19 വയസുകാരി. കോളേജ് ഓഫ് എഞ്ചിനിയറിംഗ് കിടങ്ങൂർ, സിവിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. 1 മിനിറ്റ് 6 സെക്കൻഡ് തബല വാദനത്തോടൊപ്പം ചൂളമടിയിലൂടെ ദേശീയഗാനം ആലപിച്ചാണ് നേട്ടം കൈവരിച്ചത്. 2021 ഏപ്രിൽ 20 നാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇത് സ്ഥിരീകരിച്ചത്.