തൃപ്രയാർ: തീരദേശത്ത് 5 പഞ്ചായത്തുകളിലായി 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർ.ടി.പി.സി.ആർ ഫലം വന്നതോടെ കൊവിഡ് തീരദേശത്ത് കുതിച്ചുയരുകയാണ്. ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ 50 പേർക്കും വാടാനപ്പിള്ളിയിൽ 46 പേർക്കും രോഗം സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂരിൽ കൂടുതൽ വാർഡുകൾ ഇതോടെ കണ്ടെയ്ൻമെന്റ് സോണായി മാറും. വലപ്പാട് 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാട്ടികയിൽ മൂന്ന് പേർക്കും തളിക്കുളത്ത് അഞ്ചു പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.